ബാഴ്സലോണ: ലാലിഗ കിരീടം ബാഴ്സലോണയ്ക്ക്. ഡിപ്പോര്‍ട്ടിവോയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്പിച്ചതോടെയാണിത്. സൂപ്പര്‍ താരം മെസിയുടെ ഹാട്രിക് ഗോളാണ് ബാഴ്സലോണയുടെ മിന്നും ജയത്തിന് കളമൊരുക്കിയത്. ബാഴ്സലോണയുടെ 25ാം ലാലിഗ കിരീടമാണിത്. നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലാലിഗ കിരീടം ബാഴ്സലോണ ഉറപ്പിച്ചത്.
മെസിയും കുട്ടീഞ്ഞോയും നേടിയ ഗോളുകളുടെ ബലത്തില്‍ 2-0ന് മുന്നിട്ടു നിന്ന ബാഴ്സ താരങ്ങളെ ഞെട്ടിച്ചാണ് 40, 64 മിനിറ്റുകളില്‍ ഡിപ്പോര്‍ട്ടീവോ തിരിച്ചടിച്ചത്. പെരസും കൊലാക്കുമാണ് ഡിപ്പോര്‍ട്ടീവയുടെ മുന്നേറ്റങ്ങള്‍ ഗോളാക്കി മാറ്റിയത്.
എന്നാല്‍, 82ാം മിനിറ്റില്‍ മെസി വീണ്ടും ബാഴ്സയുടെ സൂപ്പര്‍ഹാറോ ആയി മാറുന്ന കാഴ്ചയാണ് കണ്ടത്. സുവാരസ് നല്കിയ പന്ത് കൃത്യമായി മെസി ഡിപ്പോര്‍ട്ടീവയുടെ വലയിലെത്തിച്ചു. സ്കോര്‍ 2-3. മൂന്നാം ഗോളിന്റെ ആഘോഷം ഗാലറിയില്‍ അടങ്ങും മുന്‍പ് മെസിയും സുവാരസും ചേര്‍ന്ന് ഡിപ്പോര്‍ട്ടീവയുടെ മേല്‍ പരാജയത്തിന്റെ അവസാനത്തെ ആണിയടിച്ചു. ഇത്തവണത്തേത് വിജയഗോളിനൊപ്പം മെസിയുടെ ഹാട്രിക് ഗോള്‍കൂടിയായി.
ലാലിഗയിലെ 25ാം കിരീടം സ്വന്തമാക്കിയ ബാഴ്സലോണയുടെ കഴിഞ്ഞ 10 സീസലണുകളിലെ ഏഴാം കിരീടധാരണമാണിത്. റയല്‍മാഡ്രിഡ് ആണ് ലാലിഗ കിരീട നേട്ടത്തില്‍ മുന്നില്‍. 33 തവണയാണ് റയല്‍ ലാലിഗയുടെ രാജക്കന്മാരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: