ഒഡീഷയില്‍ പീഡനത്തിനിരയായ ആറുവയസുകാരി മരിച്ചു

Monday 30 April 2018 8:08 am IST

ഭുവനേശ്വര്‍: ഒഡീഷയില്‍, പീഡനത്തിനിരയായതിനേത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ആറുവയസുകാരി മരിച്ചു. ഏപ്രില്‍ 21നാണ് കട്ടിക്കിലെ സാലിപൂരിലുള്ള ഒരു സ്‌കൂള്‍ പരിസരത്തു നിന്ന് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് എസ്സിബി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ച അന്നുമുതല്‍ പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജഗനാഥ്പൂര്‍ നോഡല്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി ഏപ്രില്‍ 21ന് വൈകിട്ട് മിഠായി വാങ്ങാനാണെന്നു പറഞ്ഞ് സമീപത്തെ കടയിലേക്ക് പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു.

ഇതേത്തുടര്‍ന്ന് നടന്ന തെരച്ചിലിലാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സംഭവത്തിലെ പ്രതി മുഹമ്മദ് മുഷ്താക്കിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.