ബാഴ്സലോണ: കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന് റാഫേല്‍ നദാലിനു വീണ്ടും അതേ പ്രതലത്തില്‍ കിരീടം. ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോല്‍പ്പിച്ച് (62,61) നദാല്‍ ബാഴ്സലോണ ഓപ്പണ്‍ കിരീടം സ്വന്തമാക്കി. നദാല്‍ സ്വന്തമാക്കുന്ന പതിനൊന്നാം ബാഴ്സലോണ ഓപ്പണ്‍ കിരീടമാണിത്.
കളിമണ്‍ കോര്‍ട്ടിലെ 55-ാം കിരീടമാണ് ലോക ഒന്നാം നമ്പര്‍ താരമായ നദാല്‍ നേടിയത്. ഓപ്പണ്‍ നൂറ്റാണ്ടില്‍ അപരാജിതമായി 46 സെറ്റുകളും നദാല്‍ പൂര്‍ത്തിയാക്കി. ഇതോടെ താരത്തിന്റെ കരിയറിലെ കിരീടനേട്ടം 77 ആയി.
കഴിഞ്ഞ ദിവസം ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ 6-4, 6-0നു കീഴടക്കിയാണ് നദാല്‍ ഫൈനലില്‍ കടന്നത്. ഇതോടെ കളിമണ്‍ കോര്‍ട്ടില്‍ 400 ജയമെന്ന അപൂര്‍വ നേട്ടത്തിലെത്തിയിരുന്നു സ്പാനിഷ് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: