യഥാര്‍ത്ഥത്തില്‍ ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞതെന്ത്?

Monday 30 April 2018 11:14 am IST
സിവില്‍ സര്‍വീസ് എടുക്കേണ്ടത് സിവില്‍ എഞ്ചിനീയര്‍മാരാണ്, അല്ലാതെ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരല്ല'' എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞെന്നു.

തിരുവനന്തപുരം: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിന്റെ പ്രസ്താവനയെ വളച്ചൊടിച്ച വിപ്ലവ മാധ്യമങ്ങളെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. 

സിവില്‍ സര്‍വീസ് ദിനത്തോടനുബന്ധിച്ചു തലസ്ഥാനമായ അഗര്‍ത്തലയില്‍ നടന്ന ചടങ്ങില്‍ ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞു.

''നേരത്തെ ആര്‍ട്ട് സ്ട്രീമിലെ ആളുകള്‍ ആരുന്നു സിവില്‍ സര്‍വീസിലേക്ക് കൂടുതല്‍ വന്നിരുന്നത്. ഇക്കാലത്ത് ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരുമാണ് സിവില്‍ സര്‍വീസിലേക്ക് കൂടുതല്‍ വരുന്നത്.''

അത് കഴിഞ്ഞു തമാശ ചേര്‍ത്ത് ഒരു കാര്യം കൂടി പറഞ്ഞു.

''മെക്കാനിക്കല്‍ എഞ്ചിനിയര്‍മാര്‍ അത് കഴിഞ്ഞു സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കുന്നത് ശരിയല്ല. എന്നാല്‍ സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് ആവാം. 

അവര്‍ക്കു ബില്‍ഡിങ് കെട്ടി പരിചയമുണ്ട്. 

സൊസൈറ്റി ബില്‍ഡ് അപ്പ് ചെയ്യാന്‍ അവരുടെ ഈ പരിചയം ഉപകരിക്കും' 

അതെങ്ങിനെ എന്നും കൂടി ഉണ്ട്..

''സിവില്‍ എഞ്ചിനീയര്‍ ഒരു കെട്ടിടം ഉണ്ടാക്കുന്ന പോലെയാണ് അഡ്മിനിസ്‌ട്രേഷനിലുള്ളവര്‍ സമാജത്തെ നിര്‍മ്മിയ്ക്കുന്നത്. 

പ്ലാനിങ്ങ്, പ്രൊജക്ട് മാനേജ്‌മെന്റ്, ടൗണ്‍, നഗര പ്ലാനിങ്ങ്, പൊതുമരാമത്ത് തുടങ്ങി അഡ്മിനിസ്‌ട്രേഷന്റെ വലിയ ഒരു ഭാഗം സിവില്‍ എഞ്ചിനീയറിങ്ങിന്റെ സൃഷ്ടി തന്നെയാണ്.

ആ പരിചയം സമാജത്തെ നല്ല രീതിയില്‍ നിര്‍മ്മിക്കാന്‍ ഒരാളെ സഹായിക്കും..''

ഈ പറഞ്ഞത് നമ്മുടെ വിപ്ലവ മാധ്യമങ്ങള്‍ ഇങ്ങനെ തിരുത്തി. 

''സിവില്‍ സര്‍വീസ് എടുക്കേണ്ടത് സിവില്‍ എഞ്ചിനീയര്‍മാരാണ്, അല്ലാതെ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരല്ല'' എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞെന്നു. ത്രിപുരയിലെ ഭരണമാറ്റത്തില്‍ കമ്മികള്‍ക്കും കൊങ്ങികള്‍ക്കും ചൊറിയുന്നത് മനസ്സിലാക്കാം. എന്നാല്‍ തോളില്‍ കേറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം. അല്ലെങ്കിലും ഇത്തരം മഹാന്‍മാര്‍ കരുതുന്നത് കോഴി കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നതെന്നാണെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.