കവിന്ദര്‍ ഗുപ്ത ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും

Monday 30 April 2018 11:49 am IST
മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജി വച്ചു. നിയമസഭ സ്പീക്കര്‍ കവിന്ദര്‍ ഗുപ്ത പകരം ചുമതലയേല്‍ക്കും

ശ്രീനഗര്‍: മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജി വച്ചു. നിയമസഭ സ്പീക്കര്‍ കവിന്ദര്‍ ഗുപ്ത പകരം ചുമതലയേല്‍ക്കും. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മയും സംസ്ഥാന നേതാവ് രവീന്ദ്ര റയ്നയും പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് സൂചന. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് നിര്‍മല്‍ സിങ് രാജി വച്ചത്.

ഉച്ചയ്ക്ക് 12 മണിക്ക് ശ്രീനഗറിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.