അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു

Monday 30 April 2018 12:17 pm IST
അഫ്ഗാന്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് വണ്‍ടിവി ബ്രോഡ്കാസ്റ്ററാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രണ്ടു സ്‌ഫോടനങ്ങളിലൊന്നില്‍പ്പെട്ട് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ ഫോട്ടോഗ്രാഫര്‍ ഷാ മറായ്യും കൊല്ലപ്പെട്ടു.

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 37 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

അഫ്ഗാന്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് വണ്‍ടിവി ബ്രോഡ്കാസ്റ്ററാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രണ്ടു സ്‌ഫോടനങ്ങളിലൊന്നില്‍പ്പെട്ട് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ ഫോട്ടോഗ്രാഫര്‍ ഷാ മറായ്യും കൊല്ലപ്പെട്ടു.

ഷശ്ദാര്‍ക്ക് മേഖലയിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ സ്‌ഫോടനത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. ഈ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യസ്‌ഫോടനം നടന്ന് അരമണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. അതേസമയം, സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.