രാഹുലിന്റെ 'ആളില്ലാറാലി' റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം

Monday 30 April 2018 4:17 pm IST
രാഹുല്‍ഗാന്ധിയുടെ കൊട്ടിഘോഷിച്ച ജനാക്രോശ് റാലിയിലെ ശുഷ്‌കിച്ച ജനപങ്കാളിത്തം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം

ന്യൂദല്‍ഹി : രാഹുല്‍ഗാന്ധിയുടെ കൊട്ടിഘോഷിച്ച ജനാക്രോശ് റാലിയിലെ ശുഷ്‌കിച്ച ജനപങ്കാളിത്തം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. രാംലീലാ മൈതാനത്ത് നടന്ന റാലിയില്‍ ഒഴിഞ്ഞുകിടന്ന കസേരകള്‍ ചൂണ്ടിക്കാട്ടി റാലിയുടെ പരാജയം ചൂണ്ടിക്കാട്ടിയ ജെകെ 247 ന്യൂസ് ചാനല്‍ ലേഖകന്‍ തബീഷ് കലാമിനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്.

കോണ്‍ഗ്രസിന്റെ ഗുണ്ടായിസം വ്യക്തമാക്കുന്ന സംഭവമെന്ന പേരില്‍ ബിജെപി ദല്‍ഹി വക്താവ് പ്രവീണ്‍.എസ്.കപൂര്‍ വിഷയം ട്വീറ്റ് ചെയ്തതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു. ഇതേത്തുടര്‍ന്ന് അജയ്മാക്കന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷമാപണവുമായി രംഗത്തെത്തി. 

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും വിമര്‍ശിക്കാനാണ് റാലി സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള രാഹുലിന്റെ ദല്‍ഹിയിലെ ആദ്യറാലിക്ക് ജനപിന്തുണ ലഭിക്കാതെ പോയത് പാര്‍ട്ടിക്ക് തിരിച്ചടിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.