ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ

Monday 30 April 2018 4:35 pm IST
ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ബളഗാര്‍ സ്വദേശി അനില്‍ ബളഗാറിന് (35) വധശിക്ഷ. പത്തുവര്‍ഷം കഠിന തടവും വധശിക്ഷയും വിധിച്ച മുന്‍സിപ്പല്‍ കോടതി കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു

ബെംഗളൂരു: ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ബളഗാര്‍ സ്വദേശി അനില്‍ ബളഗാറിന് (35) വധശിക്ഷ.  പത്തുവര്‍ഷം കഠിന തടവും വധശിക്ഷയും വിധിച്ച മുന്‍സിപ്പല്‍ കോടതി കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. 

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21 നാണ് കേസിന് ആസ്പദമായ സംഭവം. ബെളഗാറില്‍ മുത്തച്ഛന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ അയല്‍വാസിയായ അനില്‍ അനുനയിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. പന്നീട് മാനഭംഗപ്പെടുത്തി കൊന്ന്  മൃതദേഹം സ്വന്തം വീട്ടില്‍ സൂക്ഷിച്ചു. 

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പ്രതിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത്  ശ്രദ്ധയില്‍ പെട്ട അയല്‍ക്കാര്‍ വാതില്‍ തകര്‍ത്ത് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കട്ടിലിനടിയിലാണ് മൃതദേഹം സൂക്ഷിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.