തിരുവനന്തപുരം: ലിഗയുടെ ബന്ധുക്കളെ പോലീസ് തടങ്കലിലാക്കിയിരിക്കുകയാണെന്ന് ബിജെപി. പോലീസിന്റെയും സര്‍ക്കാരിന്റെയും സമീപനങ്ങള്‍ക്കെതിരെ പുറംലോകത്തോട് സംസാരിച്ച ലിഗയുടെ സഹോദരി ഇല്സയ്ക്കുള്പ്പെടെ വാഹനവും താമസവും ഏര്‍പ്പാടാക്കി ‘സ്നേഹ’ത്തടങ്കലിലാക്കിയിരിക്കുകയാണ് സര്‍ക്കാരെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:എസ്. സുരേഷ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
സര്‍ക്കാരിനെതിരെ സംസാരിച്ച സാമൂഹ്യപ്രവര്‍ത്തക അശ്വതിജ്വാലയെ ഭീഷണിപ്പെടുത്തി തടങ്കലില്‍ വെച്ചിരിക്കുന്നു. എതിര് ശബ്ദങ്ങളില്ലാതാക്കാനുള്ള പോലീസ് നീക്കം ദുരൂഹമാണ്. ഇപ്പോള്‍ പ്രതികളെന്ന പേരില്‍ പിടിച്ച ആളുകളുടെ അറസ്റ്റ് വൈകുന്നത് പുതിയ തിരക്കഥ സൃഷ്ടിക്കാനുള്ള ഇടവേളയ്ക്ക് വേണ്ടിയാണെന്ന് സുരേഷ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: