ഇന്ത്യന്‍ മലേഷ്യന്‍ സംയുക്ത സൈനിക അഭ്യാസം തുടങ്ങി

Tuesday 1 May 2018 3:03 am IST

ക്വാലാലംപൂര്‍:   യുദ്ധതന്ത്രങ്ങളില്‍ ഇന്ത്യയ്ക്കും മലേഷ്യയ്ക്കുമിടയില്‍ സഹകരണം ഉറപ്പുവരുത്തുന്നതിനുള്ള സംയുക്ത സൈനിക പരിശീലന പരിപാടി ' ഹരിമനു ശക്തി' ക്ക് മലേഷ്യയില്‍ തുടക്കമായി. വനാന്തരങ്ങളിലെ സായുധകലാപങ്ങള്‍ നേരിടുന്നതിനുള്ള  യുദ്ധതന്ത്രങ്ങള്‍ കൈമാറുന്നതിനാണ് പരിശീലനം. ഹുലു ലങ്കത്തിലെ സെങ്കായ് പെര്‍ഡിക്കില്‍ ഇന്നലെ ആരംഭിച്ച പരിശീലനം മെയ് 13 ന് അവസാനിക്കും.  

ഇരുരാഷ്ട്രങ്ങളിലെയും സൈനികര്‍ക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന് പരിപാടി പ്രയോജനപ്പെടുമെന്ന് ഇന്ത്യന്‍ സൈനിക കമാന്‍ഡര്‍ കേണല്‍ കാര്‍ത്തികേയന്‍ പറഞ്ഞു. മലേഷ്യന്‍ സൈന്യത്തില്‍ നിന്ന് പുതിയ യുദ്ധതന്ത്രങ്ങള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പകര്‍ത്താനാവുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

പഴയ കാലാള്‍പ്പടകളിലൊരു വിഭാഗമാണ് ഇന്ത്യന്‍ സൈന്യത്തെ പ്രതിനിധാനം ചെയ്യുന്നത്. പരമ്പരാഗത യുദ്ധതന്ത്രങ്ങളിലും സായുധ കലാപങ്ങളെ നേരിടുന്നതിലും പ്രാവീണ്യമുള്ള നാലു ഗ്രനേഡിയര്‍മാരും പരിപാടിയില്‍ പങ്കെടുക്കും. റോയല്‍ റേഞ്ചര്‍ റെജിമെന്റിലേയും നിന്ന് റോയല്‍ മലായ് റെജിമെന്റിലേയും സൈനികരാണ് മലേഷ്യയെ പ്രതിനിധാനം ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.