തടവുപുള്ളി വിലങ്ങുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു; പോലീസ് ഓടിച്ചിട്ട് പിടിച്ചു

Tuesday 1 May 2018 2:00 am IST
ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്ന തടവുപുള്ളി പോലീസുകാരെ വെട്ടിച്ച് വിലങ്ങുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ പോലീസ് ഇയാളെ കീഴ്‌പ്പെടുത്തി.

 

ഗാന്ധിനഗര്‍: ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്ന തടവുപുള്ളി പോലീസുകാരെ വെട്ടിച്ച് വിലങ്ങുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ പോലീസ് ഇയാളെ കീഴ്‌പ്പെടുത്തി. 

      കോട്ടയം സബ്ജയിലിലെ തടവുപുള്ളിയായ അനില്‍കുമാര്‍(32)ആണ് പോലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ 11മണിയോടെ മെഡിക്കല്‍ കോളേജിലാണ് സംഭവം. പുറംവേദനയെ തുടര്‍ന്ന് ഡോക്ടറെ കാണിക്കുവാന്‍ രണ്ടുപോലീസുകാരുടെ അകമ്പടിയോടുകൂടിയാണ് ഇയാളെ കൊണ്ടുവന്നത്. അത്യാഹിത വിഭാഗത്തില്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് ഇയാള്‍ പതുക്കെ ആശുപത്രിയുടെ പുറത്തിറങ്ങി ഓടുകയായിരുന്നു. മോര്‍ച്ചറിക്ക് മുന്നിലൂടെ ഓടി റോഡിലൂടെ പോലീസ് സ്‌റ്റേഷന്‍ ഭാഗത്തേക്കാണ് ഇയാള്‍ വിലങ്ങുമായി ഓടിയത്. പിന്നാലെ  ഓടിയ പോലീസ് ഫ്‌ളോറല്‍ പാര്‍ക്കിന് മുന്‍പില്‍ വച്ച് ഇയാളെ പിടികൂടി ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇവിടെ നിന്ന് സബ് ജയിലിലേക്ക് കൊണ്ടുപോയി. സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീഷ്, ജിജോ എന്നിവരാണ് ഇയാളെ പിടികൂടിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.