കേരള അഡ്വര്‍ടൈസിങ്ങ് ഇന്റസ്ട്രീസ് അസോസിയേഷന്‍ കുടുംബസംഗമം 3 ന്

Monday 30 April 2018 10:44 pm IST

 

കണ്ണൂര്‍: കേരള അഡ്വര്‍ടൈസിങ്ങ് ഇന്റസ്ട്രീസ് അസോസിയേഷന്‍(കെഎഐഎ) കുടുംബസംഗമവും സ്‌റ്റേറ്റ് ജനറല്‍ കൗണ്‍സിലും മൂന്നിന് നടക്കും. ഹോട്ടല്‍ ബ്രോഡ് ബീനില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫല്‍ക്‌സ് മെറ്റീരിയലുകള്‍ റിസൈക്കിള്‍ ചെയ്ത് വിവിധ പ്രൊഡക്ടുകളുണ്ടാക്കി പുനരുപയോഗം ചെയ്യാമെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണെങ്കിലും ഒരു റീസൈക്കിളിങ്ങ് പ്ലാന്റ് സ്ഥാപിക്കുവാന്‍ വന്‍ സാമ്പത്തിക ബാധ്യതയായതിനാല്‍ സര്‍ക്കാരിന്റ ഭാഗത്ത് നിന്നും അനുകൂലസഹകരണം ലഭിച്ചാല്‍ മാത്രമേ പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിയു. ഔട്ട്‌ഡോര്‍ പരസ്യമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പ്രകാശന്‍ കുട്ടമത്ത്, പി.വിജയന്‍, പുരുഷോത്തമന്‍, അരുണ്‍ വിസ്താ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.