പീഡനം: വീട്ടുപകരണ വില്‍പ്പനക്കാരന്‍ പിടിയില്‍

Monday 30 April 2018 10:44 pm IST

 

മയ്യില്‍: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കന്യാകുമാരി സ്വദേശിയായ വീട്ടുപകരണ വില്‍പ്പനക്കാരന്‍ പിടിയിലായി. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി ജനിന്‍ രാജ് (24) ആണ് പിടിയിലായത്. മയ്യിലിനടുത്തെ ഒരു വീട്ടില്‍ പണംപിരിക്കാനെത്തിയ ഇയാള്‍ വീട്ടമ്മ സ്ഥലത്തില്ലാത്തതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളംവെച്ചപ്പോള്‍ പ്രദേശവാസികള്‍ ഓടിയത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വാരത്തെ ഇയാളുടെ കേന്ദ്രത്തിലെത്തി ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.