സ്റ്റേഷനില്‍ സൂക്ഷിച്ച മദ്യം കാണാതായി

Monday 30 April 2018 10:45 pm IST

 

തളിപ്പറമ്പ്: പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച പതിനാറ് കുപ്പി വിദേശ മദ്യം കാണാതായി. രാഷ്ട്രീയ കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവജന രാഷ്ട്രീയ പ്രവര്‍ത്തകനെ തളിപ്പറമ്പ് എസ്‌ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തളിപ്പറമ്പ് എസ്‌ഐ പിടികൂടിയിരുന്നു. തലശ്ശേരി കോടതിയില്‍ വാറന്റുള്ളതിനാലാണ് ഇയാളെ പിടികടിയത്. പിടിയിലാകുമ്പോള്‍ പതിനാറ് കുപ്പി വിദേശമദ്യവും ഇയാളുടെ കൈവശമുണ്ടായിരുന്നു. വാറണ്ട് പ്രതിയായതിനാല്‍ മദ്യംപിടികൂടിയത് കാണിക്കാതെ ഇയാളെ കോടതിയില്‍ ഹാജരാക്കി. മദ്യം എസ്‌ഐയുടെ മുറിയില്‍ സൂക്ഷിക്കുകയും ചെയ്തു. ഈ മദ്യമാണ് പിന്നീട് കാണാതായത്.  കഴിഞ്ഞ 24നും 28നും ഇടയില്‍ എസ്‌ഐയുടെ മുറി മറ്റൊരുമുറിയിലേക്ക് മാറ്റുന്നതിനിടയിലാണ് മദ്യം കാണാതായ കാര്യം എസ്‌ഐ അറിയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.