ക്ഷേത്രഭണ്ഡാരം പൊളിച്ച് മാറ്റി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനുളള ശ്രമം നാട്ടുകാര്‍ തടഞ്ഞു

Monday 30 April 2018 10:47 pm IST

 

പാനൂര്‍: ക്ഷേത്രഭണ്ഡാരം പൊളിച്ച് മാറ്റി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനുളള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കൈവേലിക്കല്‍ പളളിക്കു സമീപത്തെ കൊല്ലംമ്പറ്റ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കഴിഞ്ഞ ദിവസം ഒരുസംഘം പൊളിച്ചു മാറ്റിയത്. സംഭവമറിഞ്ഞ് ഭക്തജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവരികയും, അന്വേഷണം നടത്തിയപ്പോള്‍ മന്ത്രി കെ.കെ.ശൈലജയുടെ ഓഫീസുമായി ബന്ധപ്പെട്ടവരാണ് ഭണ്ഡാരം പൊളിച്ചതിനു പിന്നില്ലെന്നും അറിയാന്‍ സാധിച്ചു. ലൈറ്റ് സ്ഥാപിക്കാനായി ഫണ്ട് അനുവദിക്കപ്പെട്ടതിനാല്‍ ഭണ്ഡാരം അവിടെ നിന്നും മാറ്റി, തല്‍സ്ഥാനത്ത് വൈദ്യുതതൂണും, ലൈറ്റും സ്ഥാപിക്കാനായിരുന്നു നീക്കം. ക്ഷേത്രകമ്മറ്റിയുമായി ബന്ധപ്പെടാതെയാണ് അതിക്രമം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ പാനൂര്‍ പോലീസ് സ്ഥലത്തെത്തുകയും, ക്ഷേത്രഭണ്ഡാരം പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.