ചെറുപുഴ: സിപിഎമ്മിന്റെ നേതൃത്വത്തില്‍ മെയ് 1ന് നടക്കുന്ന പാടിയോട്ടുചാലില്‍ മുനയംകുന്ന് രക്തസാക്ഷി ദിനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ സംഘടപ്പിച്ച സിപിഎമ്മിന്റെ മാരത്തണ്‍ റാലിയാണ് ആളില്ലാതെ പരിഹാസ്യമായത്. ജനങ്ങളെയും സിആര്‍പിഎഫ് അധികൃതരെയും തെറ്റിദ്ധരിപ്പിച്ച് ആയിരക്കണക്കിന് രൂപയുടെ സമ്മാനങ്ങളും യാത്ര പടിയും നല്‍കുമെന്നും പറഞ്ഞാണ് റാലി സംഘടിപ്പിച്ചത്. പ്രാദേശിക ക്ലബ്ബിന്റെ പരിപാടിയാണെന്ന് പറഞ്ഞ് സിആര്‍പിഎഫ് അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ അവസാന നിമിഷം സിപിഎമ്മിന്റെ രാഷ്ട്രീയ പരിപാടിയാണെന്ന് മനസ്സിലാക്കിയ സേനാംഗങ്ങള്‍ പിന്മാറിയതിനെ തുടര്‍ന്നാണ് നൂറുക്കണകിന് ആളുകളെ വച്ചു നടത്തുമെന്ന് പറഞ്ഞ മാരത്തോണ്‍ ഓട്ടം ആളില്ലാതെ നടത്തി സിപിഎം നേതൃത്വം പരിഹാസ്യരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: