ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മൊബൈൽ ആപ്പുമായി കമൽഹാസൻ

Tuesday 1 May 2018 8:55 am IST

ചൈന്ന: ജനങ്ങളുടെ പ്രശ്‌നം അടുത്തറിയാനും, പരിഹരിക്കുന്നതിനുമായി പുതിയ മൊബൈല്‍ ആപ്പുമായി നടനും മക്കള്‍ നീതിമയ്യം നേതാവുമായി കമല്‍ഹാസന്‍. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുക, അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് പുതിയ ആപ്പ് കമല്‍ പുറത്തിറക്കിയത്.

അന്തരീക്ഷ മലിനീകരണം, കുറ്റകൃത്യങ്ങള്‍, അഴിമതി തുടങ്ങിയവ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് ഈ ആപ്പ് ഉപയോഗിക്കാമെന്നും എന്നാല്‍ ഇത് പോലീസിനു പകരമാകില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. എന്നാല്‍ ഈ ആപ്പ് പോലീസിനെ സഹായിക്കുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.