കേരളത്തിൽ ദേശീയതയെ സംരക്ഷിച്ച് നിർത്തുന്നത് ജന്മഭൂമി; എ ഗോപാലകൃഷ്ണൻ

Wednesday 2 May 2018 8:45 am IST

കൊച്ചി: നാടിനെ വിഭജിക്കാനും വിഘടിപ്പിക്കാനും ശ്രമങ്ങള്‍ നടത്തുന്ന വേളകളില്‍ ജന്മഭൂമി അതിന്റെ നിലയില്‍ ഉയര്‍ന്നു പ്രവര്‍ത്തിച്ച് യഥാര്‍ത്ഥ സത്യം പുറത്തുകൊണ്ടുവരാറുണ്ടെന്ന് സീമാ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍. ജന്മഭൂമി പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കുപ്രചരണങ്ങള്‍ സംഘടിതമായി നടത്തുമ്പോള്‍ കേരളത്തിന്റെ മണ്ണില്‍ ദേശീയതയെ സംരക്ഷിച്ച് നിര്‍ത്താന്‍ ജന്മഭൂമിക്കു സാധിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കു മധ്യപ്രദേശ് സര്‍ക്കാറിന്റെ 'വിദ്യാനിവാസ് മിശ്ര പുരസ്‌കാരം' നേടിയ ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണനെ മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ഉറച്ച ചുവടുകള്‍ വെച്ച് ജന്മഭൂമി മുന്നോട്ടു കുതിക്കുകയാണെന്നും വരാന്‍ പോകുന്ന ദേശീയ മുന്നേറ്റത്തില്‍ ജന്മഭൂമി അതിന്റേതായ സ്ഥാനം വഹിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷനായ മാനേജിങ് ഡയറക്ടര്‍  പറഞ്ഞു. മധ്യപ്രദേശ് സര്‍ക്കാരില്‍ നിന്നും ലഭിച്ച പുരസ്‌കാരം ജന്മഭൂമി കുടുംബത്തിനുള്ളതാണ്. മതതീവ്രവാദത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ഒരേയൊരു പത്രം ജന്മഭൂമിയാണെന്നും പി. നാരായണന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 

മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. രാമന്‍പിള്ള, ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍, എഡിറ്റര്‍ ടി. അരുണ്‍കുമാര്‍, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ ഹരി എസ്. കര്‍ത്താ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.