മാധ്യമ പ്രവർത്തകൻ്റെ കൊലപാതകം; ഛോട്ടാ രാജന് ജീവപര്യന്തം

Wednesday 2 May 2018 5:57 pm IST

മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മോയ് ഡെ കൊലപാതകക്കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം. മുംബൈ പ്രത്യേക സിബിഐ കോടതിയുടെതാണ് വിധി.

ഛോട്ടാരാജന്‍റെ സഹായി രോഹിത് തങ്കപ്പന്‍ എന്ന സതീഷ് കലിയ, അനില്‍ വാഗ്മോദ്, അഭിജീത് ഷിന്‍ഡേ, നിലേഷ് ഷഡ്‌ജെ, അരുണ്‍ ധാക്കെ, മങ്കേഷ് അഗവനെ, സചിന്‍ ഗെയ്ക്ക്വാദ്, ദീപക് സിസോദിയ എന്നിവരും മരിച്ച വിനോദ് അസ്രാണിയുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

2011 ജൂണിലാണ് ജെ. ഡേയെ അജ്ഞാതരായ രണ്ടുപേര്‍ ബൈക്കിലെത്തി വെടിവച്ചു കൊന്നത്. മഹാരാഷ്ട്ര പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുയായിരുന്നു. ഇന്ത്യോനേഷ്യയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജനെ തിഹാര്‍ ജയിലില്‍വച്ചു സിബിഐ ചോദ്യം ചെയ്തിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജനെ കോടതിയിലും ഹാജരാക്കിയിരുന്നു. 155 സാക്ഷികളെ വിചാരണകാലയളവില്‍ വിസ്തരിച്ചു.

2015ലാണ് ഇന്തോനേഷ്യ രാജനെ ഇന്ത്യക്ക് കൈമാറ്റം ചെയ്തത്. നിലവില്‍ തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് രാജന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.