ജ്യോത്സ്‌നക്കും ജീവിക്കണം: ബിജെപി പ്രതിരോധ മാര്‍ച്ച് ഇന്ന്

Thursday 3 May 2018 2:30 am IST

താമരശ്ശേരി(കോഴിക്കോട്): സിപിഎം അക്രമത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ട സംഭവത്തില്‍ ഇരയായ വേളംകോട് ജ്യോത്സ്‌നയെയും  കുടുംബത്തെയും  സിപിഎം വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് ബിജെപി പ്രതിരോധ മാര്‍ച്ച് ഇന്ന്. താമരശ്ശേരിയില്‍ നിന്ന് രാവിലെ 9.30ന്  സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

ജ്യോത്സ്‌നയെയും കുടുംബത്തെയും വേട്ടയാടുന്ന സിപിഎം അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക,  വാടകവീട്  അക്രമിച്ചവരെ പിടികൂടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടക്കുന്ന മാര്‍ച്ചിന്  സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ നേതൃത്വം നല്‍കും. കൊടുവള്ളി, കുന്ദമംഗലം വഴി പ്രതിരോധ മാര്‍ച്ച് വൈകുന്നേരം കോഴിക്കോട്ട് സമാപിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.