എന്‍ഡിഎ പരമ്പര താമരശ്ശേരിയില്‍ നിന്ന്; ഇന്ന് മാര്‍ച്ച്

Thursday 3 May 2018 2:33 am IST
"ബിജെപി ഭാരവാഹി യോഗം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് ഉദ്ഘാടനം ചെയ്യുന്നു. ദേശീയ സെക്രട്ടറി എച്ച്. രാജ, നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമീപം"

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഭരണവൈകല്യവും ക്രമസമാധാനതകര്‍ച്ചയും ഉയര്‍ത്തിക്കാട്ടി ദേശീയ ജനാധിപത്യസഖ്യത്തിന്റെ നേതൃത്വത്തില്‍ ഇന്ന് സമരപരമ്പര ആരംഭിക്കും. ഇതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സാന്നിധ്യത്തില്‍  ബിജെപി ഭാരവാഹി യോഗം ചേര്‍ന്നു.

കോഴിക്കോട് സിപിഎം ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട ജോത്സ്യനയ്ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് താമരശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടത്തും.

ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗ്ഗീയകലാപത്തിനു ശ്രമിച്ചവരെ കണ്ടെത്താന്‍ കേസ് എന്‍ഐഎ അന്വേഷിക്കുക എന്നാവശ്യപ്പെട്ട് ശനിയാഴ്ച മലപ്പുറം ജില്ലയിലെ ആലന്തൂരില്‍ നിന്നും താനൂരിലേക്ക് നടത്തുന്ന മാര്‍ച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കും.

 ഏപ്രില്‍ 14 ന് നടന്ന ഹര്‍ത്താല്‍ എട്ട് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനുള്ള ആസൂത്രിത പദ്ധതിയായിരുന്നുവെന്ന് ബിജെപി വക്താവ് എം.എസ്. കുമാര്‍ പറഞ്ഞു. ഹര്‍ത്താല്‍ തടയുന്നതിലും അക്രമണം നടത്തിയവരെ പിടികൂടുന്നതിലും കേരള പോലീസ് പരാജയപ്പെട്ടു. സിറിയയിലും മറ്റും നടത്തിയ അക്രമങ്ങളുടെ മാതൃക കേരളത്തില്‍ പരീ്ക്ഷിക്കുകയായിരുന്നു. പൊതുസമൂഹത്തിന്റേയും മാധ്യമങ്ങളുടേയും ഭരണകൂടത്തിന്റേയും പ്രതികരണം അറിയാനുള്ള ടെസ്റ്റ് ഡോസായിരുന്നു.  ചെങ്ങന്നൂര്‍ എന്‍ഡിഎ കണ്‍വന്‍ഷന്‍ 6ന് നടക്കുമെന്നും വക്താവ് അറിയിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.