നവഒലി ജ്യോതിര്‍ദിന ആഘോഷങ്ങള്‍ രാജ്‌നാഥ്‌സിംഗ് ഉദ്ഘാടനം ചെയ്തു

Thursday 3 May 2018 2:36 am IST

തിരുവനന്തപുരം: ആത്മീയമായ ഉണര്‍വ്വിന്റെ സന്ദേശം പകരുന്നതോടൊപ്പം മനുഷ്യന്റെ സമഗ്ര ആരോഗ്യസംരക്ഷണത്തിനായി ശാന്തിഗിരി ആശ്രമം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ്.

ഇതേ ആശയം ഉള്‍ക്കൊണ്ടുകൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്റും ഒരുവ്യക്തിയുടെ സര്‍വതോമുഖവും സമഗ്രവുമായ ആരോഗ്യസംരക്ഷണത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്തൊമ്പതാമത് നവഒലി ജ്യോതിര്‍ദിനാഘോഷങ്ങള്‍ ശാന്തിഗിരി ആശ്രമത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. 

ശാന്തിഗിരി ആശ്രമത്തിന്റെ പ്രേരണാ സ്രോതസ്സായ കരുണാകരഗുരു ഭാരതത്തിലെ ആത്മീയഉണര്‍വ്വിന്റെ പ്രതീകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹറിന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, വി. മുരളീധരന്‍ എംപി, സ്വാമി ഗുരുരത്‌ന ജ്ഞാന തപസ്വി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. താമര പര്‍ണശാലയില്‍ പുഷ്പാര്‍ച്ചന നടത്തിയ രാജ്‌നാഥ്‌സിംഗ് ഗുരുസ്ഥാനീയശിഷ്യ പൂജിത അമൃതജ്ഞാന തപസ്വിനിയെ സന്ദര്‍ശിക്കുകയും ചെയ്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.