ഇഎസ്‌ഐ സെക്കണ്ടറി സൗകര്യങ്ങളും വയനാട്ടില്‍ ലഭ്യമാക്കും: വി.രാധാകൃഷ്ണന്‍

Thursday 3 May 2018 3:07 am IST

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇഎസ്‌ഐ സെക്കണ്ടറി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ സെന്‍ട്രല്‍ ബോര്‍ഡ് മെമ്പര്‍ വി. രാധാകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ ജില്ലയിലെ ഏക ഡിസ്‌പെന്‍സറി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താല്‍ക്കാലിക തൊഴിലാളികളും ദിവസക്കൂലിക്കാരുമെല്ലാം ഇഎസ്‌ഐ പരിധിയിലാണ്. പത്ത് തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.തോട്ടം മേഖലയെ ഇഎസ്‌ഐ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്ലാന്റേഷന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ സെക്രട്ടറി പി.ആര്‍. സുരേഷും ബിഎംഎസ് വയനാട് ജില്ലാ പ്രസിഡന്റ് ഹരിദാസ് തയ്യിലും നിവേദനം നല്‍കി. ഇതിനു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.