തിരുവനന്തപുരം: കസ്റ്റഡിയിലുള്ള രണ്ട് പേര് കുറ്റം സമ്മതിച്ചതോടെ ലിഗയുടെ കൊലപാതകികള്‍ ഇന്ന് അറസ്റ്റിലാകും. വിദേശ വനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഇന്ന് പുറത്തു വരും. പോലീസ് കസ്റ്റഡിയിലുള്ള രണ്ട് പേര് കുറ്റം സമ്മതിച്ചതോടെയാണിത്. ലിഗയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം കൂടി ഇന്ന് കിട്ടിയാല്‍ വ്യക്തമായ തെളിവോടെ പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തും.
കൊലപാതകമെന്ന സംശയം ഉണ്ടായതു മുതല്‍ നിരവധി പേരാണ് കസ്റ്റഡിയിലായത്.ഇതില്‍ സംശയത്തിന്റെ നിഴലിലായിരുന്ന നാല് പേരാണ് ഇപ്പോഴും കസ്റ്റഡിയിലുള്ളത്. ഇതില്‍ രണ്ട് പേരാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്. പ്രദേശിക വാസികളാണ് ഇരുവരും.ലിഗക്ക് ലഹരി വസ്തു നല്‍കിയെന്നും പണം നല്‍കാത്തതിനെ തുടര്‍ന്ന് കൈയേറ്റം ഉണ്ടായി എന്നാണ് ഒരാളുടെ കുറ്റസമ്മതം.
പീഡിപ്പിക്കാന്‍ ശ്രമം നടന്നതായാണ് മറ്റൊരാളും കുറ്റം സമ്മതിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. ഒരാഴ്ചയായി കസ്റ്റഡിയിലുള്ള ഇവര്‍ മൊഴികള്‍ മാറ്റി പറഞ്ഞത് പോലീസിനെ വലച്ചിരുന്നു.കൂടാതെ അറസ്റ്റ് വൈകുന്നത് പോലീസിന് തിരിച്ചടിയായിരുന്നു.സംഭവത്തില്‍ കസ്റ്റഡിയിലുള്ള മറ്റുള്ളവര്‍ക്ക് പങ്കുണ്ടോ എന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും പോലീസ് വിശദമായി അന്വേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: