മലപ്പുറം: നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ജോലിയില്‍ നിന്ന് സ്വയം വിരമിക്കാന്‍ മന്ത്രിസഭയുടെ അനുമതി. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ആര്‍എംഎച്ച്എസ്എസ് സ്കൂളിലെ ഹൈസ്ക്കൂള് വിഭാഗം മലയാള അദ്ധ്യാപനായിരുന്നു അദ്ദേഹം. 1990ലാണ് അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. വിരമിക്കാന്‍ ഇനിയും അഞ്ച് വര്‍ഷം ബാക്കി നില്‍ക്കെയാണ് സ്വയം വിരമിക്കുന്നത്.
2011ല്‍ പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പിന്മാറിയതിനെ തുടര്‍ന്നാണ് ശ്രീരാമകൃഷ്ണന് ഇവിടെ മത്സരിച്ചത്. 2016ല്‍ വീണ്ടും ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്ന് സ്പീക്കറാകുകയും ചെയ്തു. ഈ കാലയളവില്‍ അദ്ധ്യാപനത്തില്‍ നിന്നും അവധിയെടുത്തിരിക്കുകയായിരുന്നു. രാഷ്ട്രീയത്തില്‍ തിരക്ക് വര്‍ധിച്ചതോടെ 2016ലാണ് സ്വയം വിരമിക്കുന്നതിന് അപേക്ഷ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: