എഎംയു യൂണിയന്‍ ഓഫീസില്‍ നിന്നും ജിന്നയുടെ ഛായാചിത്രം മാറ്റണമെന്ന് ബിജെപി എംപി

Thursday 3 May 2018 3:17 am IST

ലഖ്‌നൗ: അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ച മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രം എടുത്തുമാറ്റണമെന്ന് ബിജെപി എംപി സതീഷ് ഗൗതം വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിനോട് ആവശ്യപ്പെട്ടു.

അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസിലാണ് പാക്കിസ്ഥാന്‍ സ്ഥാപകനായ ജിന്നയുടെ ഛായാചിത്രം തൂക്കിയിരിക്കുന്നത്. പ്രമുഖ വ്യക്തിത്വങ്ങളുടെ ഛായാചിത്രങ്ങള്‍ക്കൊപ്പമാണ് ജിന്നയുടേതും.ജിന്ന പാക്കിസ്ഥാന്‍ രൂപീകരണത്തിനു മുമ്പ് ഇന്ത്യയിലായിരുന്നെന്നത് ശരിയാണ്. എന്നാല്‍ ജിന്നയുടെ ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. യൂണിവേഴ്‌സിറ്റി ആദരിക്കേണ്ടതും പ്രദര്‍ശിപ്പിക്കേണ്ടതും രാജ മഹേന്ദ്ര പ്രതാപ്, സര്‍ സയിദ് അഹമ്മദ് എന്നിവരുടെ ഛായാചിത്രങ്ങളാണ്. അവരാണ് യൂണിവേഴ്‌സിറ്റി കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത്- സതീഷ് ഗൗതം പറഞ്ഞു. 

അതേസമയം യൂണിവേഴ്‌സിറ്റി കാമ്പസില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് ശാഖ ആരംഭിക്കാന്‍ അനുവാദം ചോദിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അമീര്‍ റഷീദ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കാമ്പസില്‍ ഒരു രാഷ്ട്രീയപാര്‍ട്ടികളുടെയും വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുവാദം നല്‍കില്ലെന്നായിരുന്നു യൂണിവേഴ്‌സിറ്റി വക്താവ് അറിയിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.