ന്യൂദല്‍ഹി: ലോകത്തേറ്റവും കൂടുതല്‍ മലിനമായ 15 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന. കാണ്‍പൂരാണ് ഏറ്റവുമധികം മലിനീകരിക്കപ്പെട്ട നഗരം. മറ്റുള്ളവ.
മുബൈ, ഫരീദാബാദ്, വാരാണസി, ഗയ, ദല്‍ഹി, പട്ന, ആഗ്ര, മുസാഫര്‍നഗര്‍, ശ്രീനഗര്‍, ഗുരുഗ്രാം, ജെയ്പ്പൂര്‍, പാട്യാല, ജോധ്പ്പൂര്‍. 15-ാമത്തെ മലിനനഗരം കുവൈറ്റിലെ അലി സുബ അല്‍ സലേം ആണ്. ലോകത്തെ നാലാമത്തെ മലിനനഗരമാണ് മുബൈ. 2010 മുതല്‍ 2016വരെയുള്ള പഠനഫലമാണ് പുറത്തുവിട്ടിരിക്കുന്നത്.
േലാകത്തെ പത്തു പേരില്‍ ഒന്‍പതു പേരും മലിനവായുവാണ് ശ്വസിക്കുന്നത്. മലിനീകരണം മൂലം ലോകത്ത് പ്രതിവര്‍ഷം 70 ലക്ഷം പേരാണ് മരിക്കുന്നത്. വായു മലിനീകരണം മൂലം മാത്രം 42 ലക്ഷം പേരാണ് മരിക്കുന്നത്. ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയധമനീ രോഗങ്ങള്‍, അര്‍ബുദം, ശ്വാസകോശാര്‍ബുദം തുടങ്ങിയവയാണ് മലിനീകരണം മൂലമുണ്ടാകുന്ന പ്രധാനരോഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: