തിരുവനന്തപുരം: ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ മേയ് 31ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം, പാലക്കാട് ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലും ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒരോ നഗരസഭ വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.
മാതൃകാപെരുമാറ്റച്ചട്ടം ഇന്നലെ നിലവില്‍ വന്നു. മേയ് ഏഴു മുതല്‍ നാമനിര്‍ദ്ദേശം സ്വീകരിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 14. സൂക്ഷ്മ പരിശോധന 15. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി 17. വോട്ടെടുപ്പ് മേയ് 31 രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. വോട്ടെണ്ണല്‍ ജൂണ്‍ 1ന് രാവിലെ 10 മണി.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍. തിരുവനന്തപുരം-വിളപ്പില്‍-കരുവിലാഞ്ചി, പത്തനംതിട്ട-മല്ലപ്പുഴശ്ശേരി-ഓന്തേക്കാട് വടക്ക്, മല്ലപ്പുഴശ്ശേരി-ഓന്തേക്കാട്, മല്ലപ്പുഴശ്ശേരി-കുഴിക്കാല കിഴക്ക്, റാന്നി അങ്ങാടി-കരിങ്കുറ്റി, പന്തളം തെക്കേകര-പൊങ്ങലടി, എറണാകുളം-പള്ളിപ്പുറം-സാമൂഹ്യ സേവാ സംഘം, മലപ്പുറം-പോത്തുകല്ല്-പോത്തുകല്ല്, കോഴിക്കോട്-ഉള്ള്യേരി-പുത്തഞ്ചേരി, കണ്ണൂര്‍- ഉളിക്കല്‍-കതുവാപ്പറമ്പ്, പാപ്പിനിശ്ശേരി-ധര്‍മ്മക്കിണര്‍.
കൊല്ലം നഗരസഭയിലെ അമ്മന്‍നട, കട്ടപ്പന-വെട്ടിക്കുഴക്കവല, ചെര്‍പ്പുളശ്ശേരി-നിരപ്പറമ്പ്, മഞ്ചേരി-പാലക്കുളം, കൊയിലാണ്ടി-പന്തലായനി, ഇരിട്ടി-ആട്ട്യാലം എന്നീ നഗരസഭാ വാര്‍ഡുകളിലും കൊല്ലം ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക്, പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക്ഞ്ചായത്തിലെ കോട്ടായി വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് നടക്കും.
ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടികയിലെ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും മേയ് 4 വൈകിട്ട് 5 മണിവരെ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: