ബലിദാനികളുടെ സ്മരണ പുതുക്കി മാറാട്

Thursday 3 May 2018 3:38 am IST

കോഴിക്കോട്: മുസ്ലിം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൂടപ്പിറപ്പുകളുടെ  സ്മരണ പുതുക്കി മാറാട് ശ്രദ്ധാഞ്ജലി ദിനം.  ഇന്നലെ മാറാട് അരയസമാജ പരിസരത്ത് നടന്ന അനുസ്മരണ സാംഘിക്കില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. 1921 ലെ നിസ്സഹായമായ ഹൈന്ദവ സമൂഹത്തെയല്ല 1942 ന് ശേഷം കേരളത്തിന് കാണാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സംഘടിത ബോധത്തിലൂടെ ഹിന്ദുത്വ ആശയത്തില്‍  പ്രേരിതമായ സാമൂഹ്യ പരിവര്‍ത്തന ശ്രമങ്ങളാണ് ഇതിന് കാരണമായത്. 

സംഘടിത മനുഷ്യ ശേഷിയാണ് ഈ മാറ്റങ്ങള്‍ക്ക് കാരണമായത്.  1921 ന് സമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ വൈദേശിക ശക്തികളുടെ സഹായത്തോടെ ഇന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക് സംഘം കോഴിക്കോട് മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍. മഹിപാല്‍,  മാറാട് അരയ സമാജം അദ്ധ്യക്ഷന്‍ എ.അംബുജന്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍എസ്എസ്-വിവിധക്ഷേത്ര സംഘടനാ കാര്യകര്‍ത്താക്കള്‍ പങ്കെടുത്തു.

 ഹിന്ദു ഐക്യവേദി കൊയിലാണ്ടിയില്‍  ഹിന്ദു സംരക്ഷണ റാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു, അനുസ്മരണ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഡോ. ഭാര്‍ഗവറാം ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു, ജില്ലാ പ്രസിഡന്റ് സദാനന്ദന്‍ ആയാടത്തില്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.