രാഹുലിന് എന്തു ദേശീയ ഗീതം....

Thursday 3 May 2018 4:01 am IST

കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാന്‍ താല്‍പര്യപ്പെടാത്ത വിഷയമായിരുന്നു രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വന്ദേമാതരം വിവാദം. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ വന്ദേമാതരം ആലപിക്കുമ്പോള്‍ സമയം ചൂണ്ടിക്കാട്ടി ദേശീയഗീതം പകുതിവച്ച് നിര്‍ത്തിയാണ് രാഹുല്‍ വിവാദത്തിന് തിരികൊളുത്തിയത്.ഇത് നിസ്സാരമായി കാണേണ്ട വിഷയമല്ല. രാഹുല്‍ ഗാന്ധിയെന്ന വ്യക്തിയുടെ മാനസിക അവസ്ഥമാത്രമായി ഇതിനെ കാണേണ്ടതല്ല. ഇത് ബ്രിട്ടീഷുകാരുടെ തുടര്‍ച്ചയായി ഭരണം കയ്യാളിയ കോണ്‍ഗ്രസ് നേതൃത്വത്തിന് ഭാരതബിംബങ്ങളോടുള്ള അനാദരവായിട്ടാണ് കാണേണ്ടത്. ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം ഭാരതമെന്നത് ചൂഷണം ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരമുള്ള ഒരു ഭൂവിഭാഗം മാത്രമാണ്. ദുഃഖകരമെന്നു പറയട്ടെ, ബ്രിട്ടീഷുകാരുടെ അതേമാനസികാവസ്ഥയിലാണ് കോണ്‍ഗ്രസുകാരും ഇന്ത്യ ഭരിച്ചിട്ടുള്ളത്. ദേശീയ ബിംബങ്ങളൊക്കെ സാധാരണക്കാരനെ വിരട്ടാനുള്ള അടവുകളായിട്ടാണ് അവര്‍ കണ്ടിരുന്നത്.

കോണ്‍ഗ്രസ്സിന്റെ ഈ മാനസികാവസ്ഥയുടെ ഫലമായിട്ടാണ് ഇറ്റലിക്കാരിയായ സോണിയ  പത്തു വര്‍ഷക്കാലം ഭാരതത്തിനെ അക്ഷരാര്‍ഥത്തില്‍ കൊള്ളയടിച്ചത്. ഡോ.മന്‍മോഹന്‍ സിങ് പേരിന് മുന്നിലുണ്ടായിരുന്ന കാര്യം വിസ്മരിക്കുന്നില്ല. നെഹ്‌റുവില്‍ തുടങ്ങിയ വംശപരമ്പര രാഹുലില്‍ വന്നുനില്‍ക്കുമ്പോള്‍ ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കണ്ട.രാഹുല്‍ ഇറ്റാലിയനാണ്. ബ്രിട്ടീഷ് പൗരനെന്നാണ് ബ്രിട്ടനില്‍ നടത്തുന്ന ഒരുകമ്പനിയില്‍ അഫിഡവിറ്റ് കൊടുത്തിരിക്കുന്നത്. അച്ഛന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായതുകൊണ്ട് വന്നുചേര്‍ന്നതായിരിക്കണം ഇന്ത്യന്‍ പൗരത്വം.ഏതായാലും രാഹുലിനെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാരെപോലെ തന്നെ ഇന്ത്യയെന്നത് കൊള്ളയടിക്കാനുള്ള ഒരു ഭൂവിഭാഗം എന്നതില്‍ കവിഞ്ഞ  വൈകാരികത ഒന്നുമില്ല. ഏതായാലും ഇന്ന് സാധാരണജനങ്ങള്‍ ഈ സത്യം തിരിച്ചറിയുന്നുണ്ട്. അത്രയും നല്ലത്. 

രഘുമോഹന കുമാര്‍,

എളമക്കര, എറണാകുളം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.