റോയൽ ചലഞ്ചേഴ്സ് പ്രതീക്ഷ കാത്തു

Thursday 3 May 2018 4:07 am IST

ബെംഗളൂരു: നിര്‍ണായമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് വിരാട് കോഹ് ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേഓഫ് പ്രതീക്ഷ കാത്തു. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പതിനാല് റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത്. റോയല്‍ ചലഞ്ചേഴ്‌സിന്റെ മൂന്നാം വിജയമാണിത്. ഇതോടെ അവര്‍ പോയിന്റ് നിലയില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നിലെത്തി. അവര്‍ക്കിപ്പോള്‍ ആറു പോയിന്റായി. അതേസമയം മുംബൈ ഇന്ത്യന്‍സിന് നാലു പോയിന്റാണുളളത്.

ഉമേഷ് യാദവ് നയിച്ച പേസ് ത്രയമാണ് റോയല്‍ ചലഞ്ചേഴ്‌സിന് വിജയമൊരുക്കിയത്. 168 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി കളിക്കളത്തിലിറങ്ങിയ മുംബൈയെ ഉമേഷ് യാദവ്, ടിം സൗത്തി, മുഹമ്മദ് സിറാജ് എന്നിവരുള്‍പ്പെട്ട പേസ് ത്രയം ഇരുപത് ഓവറില്‍ ഏഴു വിക്കറ്റിന് 153 റണ്‍സിലൊതുക്കി നിര്‍ത്തി. മൂന്ന് പേരും രണ്ട് വിക്കറ്റ് വീതമെടുത്തു. സൗത്തി 25 റണ്‍സിനും യാദവ് 29 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സിറാജ് 28 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് ബാറ്റ്‌സ്മാന്മാരെ മടക്കിയത്.

ആദ്യം ബാറ്റേന്തിയ റോയല്‍സ് ഓപ്പണല്‍ മാനന്‍ വോറ, ബ്രണ്ടന്‍ മക്കല്ലം, ക്യാപ്റ്റന്‍ കോഹ് ലി  എന്നിവരുടെ മികവില്‍ 20 ഓവറില്‍ ഏഴു വിക്കറ്റിന് 167 റണ്‍സ് എടുത്തു. 31 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സറും അടിച്ച് 45 റണ്‍സ് നേടിയ വോറ ടോപ്പ് സ്‌കോററായി. മക്കല്ലം 25 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറുമുള്‍പ്പെടെ 37 റണ്‍സ് എടുത്തു. കോഹ്‌ലി 26 പന്തില്‍ 32 റണ്‍സ് നേടി. രണ്ട് ഫോറും ഒരു സിക്‌സറും അടിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.