ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാം റാങ്കിൽ

Wednesday 2 May 2018 10:47 pm IST

ദുബായ്: വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മറികടന്ന് ഇംഗ്ലണ്ട് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. അഞ്ചു വര്‍ഷത്തിനുശേഷമാണ് ഇംഗ്ലണ്ട് ഏകദിനത്തില്‍ ഒന്നാം റാങ്ക് നേടുന്നത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തിറക്കിയ പുതിയ റാങ്കിങ്ങില്‍ ഇംഗ്ലണ്ട് 125 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത് -122 പോയിന്റ്. 113 പോയിന്റുമായി ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനം നേടി. ന്യൂസിലന്‍ഡ് (112), ഓസ്‌ട്രേലിയ (104) എന്നിവയാണ് നാല് , അഞ്ച് സ്ഥാനങ്ങളില്‍.

ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. പുതിയ റാങ്കിങ്ങില്‍ ഇന്ത്യക്ക് 125 പോയിന്റുണ്ട്. ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് 113 പോയിന്റാണുള്ളത്. 106 പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ട്വന്റി 20 യില്‍ പാക്കിസ്ഥാനാണ് ഒന്നാം റാങ്ക്. അവര്‍ക്ക് 130 പോയിന്റുണ്ട്. 126 പോയിന്റോടെ ഓസ്‌ട്രേലിയ രണ്ട് സ്ഥാനത്തുണ്ട് . ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. 121 പോയിന്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.