ഭാര്യയെ തീ കൊളുത്തിക്കൊന്ന ഭർത്താവ് അറസ്റ്റിൽ

Thursday 3 May 2018 9:15 am IST

മുംബൈ: പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ വെച്ച്‌ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ചെങ്ങാലൂര്‍ സ്വദേശി ജീതു (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് വിരാജിനെ പൊലീസ് പിടികൂടി.

കുടുംബശ്രീ യോഗത്തിനിടെ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ കൊന്നശേഷം വിരാജ് ഒളിവിലായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ മുംബൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു. അവിടെയുള്ള ബന്ധുവീട്ടില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവര അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

ഞായറാഴ്ച വെള്ളിക്കുളങ്ങരയില്‍ കുടുംബശ്രീ യോഗം നടക്കുന്നതിനിടെയാണ് വിരാജ് ഭാര്യ ജീതുവിനെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചത്. പൊള്ളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍പോലും ആരും ശ്രമിച്ചില്ല. ജീതുവിന്റെ അച്ഛന്‍ ജനാര്‍ദ്ദനന്‍ ഒറ്റയ്ക്കാണ് ജീതുവിനെ ആശുപത്രിയില്‍ എത്തിച്ചതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.