പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു : വിജയശതമാനം കൂടി

Thursday 3 May 2018 10:41 am IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ പത്താംക്ലാസ് പരീക്ഷാഫലത്തില്‍ വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം കൂടി. ഈ വര്‍ഷം 97.84 ശതമാനം പേര്‍ വിജയിച്ചു. മുന്‍വര്‍ഷം 95.98 ആയിരുന്നു വിജയശതമാനം. 34,313 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. മുന്‍ വര്‍ഷം 20,967.  

എറണാകുളം ജില്ലയിലാണ് വിജയശതമാനം കൂടുതല്‍. 99.12 ശതമാനം. ഏറ്റവും കുറവ് വയനാട് ജില്ലയിലും (93.87%). സംസ്ഥാനത്ത് 41.41 ലക്ഷം കുട്ടികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 4,31,162 വിദ്യാര്‍ഥികള്‍ വിജയിച്ചു. കൂടുതല്‍ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 34,313 പേര്‍ മുഴുവന്‍ എ പ്ലസ് നേടി, മുന്‍ വര്‍ഷം 20,967. മൂവാറ്റുപുഴയാണ് ഏറ്റവും കുടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല. 

517 സര്‍ക്കാര്‍ സ്‌കൂളുകളും 659 എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി. ള്‍ഫ് മേഖലകളില്‍ പരീക്ഷ എഴുതിയ 544 പേരില്‍ 538 വിദ്യാര്‍ഥികള്‍ വിജയിച്ചു. പ്രൈവറ്റായി പരീക്ഷ എഴുതിയ 2784 പേരില്‍ 2085 വിദ്യാര്‍ഥികള്‍ വിജയിച്ചു; 75.67 ശതമാനം. 

മൂല്യനിര്‍ണയം വീണ്ടും നടത്താന്‍ മേയ് 10 വരെ അപേക്ഷിക്കാം. സേ പരീക്ഷ 21 മുതല്‍ 25 വരെ നടക്കും. ഇതിന്റെ ഫലം ജൂണ്‍ ആദ്യ വാരത്തോടെ പുറത്ത് വിടും. പ്ലസ് വണ്‍ പ്രവേശനം ഈ മാസം 9 മുതല്‍ തുടങ്ങും.

എസ്‌എസ്‌എല്‍സി ഫലത്തോടൊപ്പം ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിങ് ഇംപയേഡ്) എഎച്ച്‌എസ്‌എല്‍സി, എസ്‌എസ്‌എല്‍സി (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.

എസ്‌എസ്‌എല്‍സി ഫലമറിയാന്‍ ഇത്തവണ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന പിആര്‍ഡി ലൈവ് എന്ന ആപ്പിലൂടെ ഫലമറിയാം.

താഴെ പറയുന്ന വെബൈസൈറ്റ്  ലിങ്കുകളില്‍ ക്ലിക് ചെയ്താലും  ഫലമറിയാം....

www.keralaresults.nic.in

www.keralapareekshabhavan.in

www.bpekerala.in

www.dhsekerala.gov.in

www.results.kerala.nic.in

www.education.kerala.gov.in

www.result.prd.kerala.gov.in

www.results.itschool.gov.in

www.result.itschool.gov.in

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.