തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള ഉപ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചു.
സ്ഥാനാര്‍ഥികള്‍ക്ക് മെയ് പത്താം തീയതി വരെ വരണാധികാരി മുമ്പകെ നാമനിര്‍ദേശ പ്രത്രിക സമര്‍പ്പിക്കാം. 11ന് സൂക്ഷ്മപരിശോധന നടക്കും. 14ന് പത്രിക പിന്‍വലിക്കാം. 28ാം തീയതി തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. 31നാണ് ഫലപ്രഖ്യാപനം. ജൂണ്‍ ആറിന് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും.
അഡ്വ. പി.എസ്. ശ്രീധരന് പിള്ളയാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി, സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി സജി ചെറിയാനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഡി. വിജയകുമാറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: