ന്യൂദല്‍ഹി: പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ പുതിയ വിവാദത്തില്‍. ‘ഇന്ത്യ എന്റെ രാജ്യമാണ്’ എന്ന ഇംഗ്ലീഷ് വാക്യത്തിന് ഉറുദു ഭാഷയില്‍ ഗൂഗിള്‍ നല്കുന്ന ഉറുദു വിവര്‍ത്തനം പാക്കിസ്ഥാന് എന്റെ രാജ്യമെന്നാണ്. അതേസമയം പാക്കിസ്ഥാന് എന്റെ രാജ്യമാകുന്നു എന്ന ഇംഗ്ലീഷ് വാചകത്തിന് നല്‍കിയിട്ടുള്ളത് ശരിയായ വിവര്‍ത്തനമാണ്.
ഇതൊരു സാങ്കേതിക തകരാര്‍ അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്. ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു എന്നീ വാക്കുകള്‍ക്ക് ഉറുദു വിവര്‍ത്തനം ലഭ്യമാണ്. രാജ്യം എന്ന വാക്കിനോട് ഇന്ത്യ എന്ന വാക്ക് ചേര്‍ക്കുമ്പോള്‍ മാത്രമാണ് ഇത്തരമൊരു തെറ്റായ വിവര്‍ത്തനം ലഭിക്കുന്നത്. ഇന്ത്യയിലോ മറ്റ് ലോക രാജ്യങ്ങളിലോ ഇത്തരത്തില്‍ ഒരു വീഴ്ച മുമ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ വ്യാപകമായി വിവാദം കത്തിപ്പടരുമ്പോഴും ഗൂഗിള്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഗൂഗിളില്‍ യന്ത്രവല്‍കൃത വിവര്‍ത്തനമാണ് നടക്കുന്നതെന്നും മുമ്പ് നല്കിയ നിര്‍ദേശാനുസരണം ലഭ്യമായ രേഖകളില്‍ നിന്നാണ് ഗൂഗിള്‍ വിവര്‍ത്തനം നടത്തുന്നതെന്നുമാണ് ഗൂഗിളിന്റെ തന്റെ മറ്റ് വെബ് സൈറ്റുകളില്‍ ഗൂഗിള്‍ അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: