ജന്മഭൂമി ദൽഹി കോൺക്ലേവിന് തുടക്കമായി

Thursday 3 May 2018 1:12 pm IST
രാവിലെ 10.30ന് കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. വി. മുരളീധരന്‍ എംപി അധ്യക്ഷത വഹിച്ചു.

ന്യൂദല്‍ഹി: കേരളത്തിന്റെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജന്മഭൂമിയുടെ രണ്ടാമത് ദല്‍ഹി കോണ്‍ക്ലേവ് 'ട്രാന്‍സ് കേരള'  ഹോട്ടല്‍ അശോകയില്‍യില്‍ തുടക്കമായി. രാവിലെ 10.30ന് കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. വി. മുരളീധരന്‍ എംപി അധ്യക്ഷത വഹിച്ചു. 

കെഎംആര്‍എല്‍ മുന്‍ എംഡി ഏലിയാസ് ജോര്‍ജ് (സംയോജിത ബഹുമുഖ ഗതാഗത സംവിധാനം), കെപിഎംജി ഡയറക്ടര്‍ ആംബര്‍ ദുബെ (സീ പ്ലെയിന്‍ പദ്ധതി), ബി സ്‌ക്വയര്‍ സ്ഥാപകന്‍ പി.കെ.ഡി. നമ്പ്യാര്‍ (അടിസ്ഥാന ഗതാഗതം പുനഃക്രമീകരിക്കുമ്പോഴുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍) എന്നിവര്‍ സംസാരിക്കും. ജെഎന്‍യു അസിസ്റ്റന്റ് പ്രൊഫസര്‍ ജെ. നന്ദകുമാര്‍ മോഡറേറ്ററാകും. 

വൈകിട്ട് 3.30ന് സമാപന സമ്മേളനത്തില്‍ കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല മുഖ്യപ്രഭാഷണം നടത്തും. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, എംപിമാരായ മീനാക്ഷി ലേഖി, പ്രൊഫ. റിച്ചാര്‍ഡ് ഹെ എന്നിവര്‍ ആശംസ അര്‍പ്പിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. നന്ദഗോപാല്‍ മേനോന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ അഡ്വ. ജോജോ ജോസ് നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.