ലിഗയുടെ മരണം; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ഡിജിപി

Thursday 3 May 2018 2:14 pm IST

തിരുവനന്തപുരം: ലിഗയുടെ മരണത്തില്‍ അന്വേഷണം വേഗത്തില്‍ തന്നെയാണ് പുരോഗമിച്ചതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. 

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റവാളികളെ കണ്ടെത്തേണ്ട കേസായിരുന്നു ഇത്. മൃതദേഹം അഴുകിയിരുന്നതിനാല്‍ തെളിവുകള്‍ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു.

ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വളരെ മികച്ച രീതിയിലാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്. ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാടിനെ ലോകത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും അതിനാല്‍ കുറ്റവാളികളെ കണ്ടെത്തേണ്ടത് അനിവാര്യമായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി. 

പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിന് പുറമേ ബലാത്സംഗക്കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ ഇരിക്കുന്ന കേസായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്നും ഡിജിപി വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.