കണ്ണൂര്‍: കണ്ണൂര്‍ കാടാച്ചിറയില്‍ സര്‍ക്കാര്‍ ഓഫീസിലെ ബെഞ്ച് ഒടിഞ്ഞുവീണ് പരിക്കേറ്റയാള്‍ മരിച്ചു. കാപ്പാട് സ്വദേശി വത്സരാജ് ആണ് മരിച്ചത്. കാടാച്ചിറ സബ് രജിസ്ട്രര്‍ ഓഫീസില്‍ സന്ദര്‍ശകര്‍ക്ക് ഇരിക്കാനായി ഇട്ട ബഞ്ചാണ് തകര്‍ന്നു വീണത്.
കുടുംബസ്വത്ത് ഭാഗിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 18-നാണ് സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വത്സരാജിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: