ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് യേശുദാസും,ജയരാജും

Thursday 3 May 2018 4:55 pm IST
ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഗായകന്‍ യേശുദാസ്.ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നതിനു തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു

ന്യൂദല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഗായകന്‍ യേശുദാസ്.ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നതിനു തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌ക്കാര ദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംവിധായകന്‍ ജയരാജും അറിയിച്ചിട്ടുണ്ട്.ചടങ്ങില്‍ പങ്കെടുത്ത് അവാര്‍ഡുകള്‍ ഏറ്റുവാങ്ങുമെന്ന് ഇരുവരും അറിയിച്ചു,

വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍, മികച്ച ഗായകന്‍ യേശുദാസ്, മികച്ച സംവിധായകന്‍ ജയരാജ്, മികച്ച സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍ തുടങ്ങി 11 പുരസ്‌കാരങ്ങളാണ് രാഷ്ട്രപതി വിതരണം ചെയ്യുന്നത്.

ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി ഏറെ നേരം ചടങ്ങില്‍ പങ്കെടുക്കില്ല. മറ്റ് പുരസ്‌ക്കാരങ്ങള്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാകും സമ്മാനിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.