ബിഹാറില്‍ ബസ് മറിഞ്ഞ് തീപിടിച്ച് 27 മരണം

Thursday 3 May 2018 7:05 pm IST
റോഡില്‍നിന്നും തെന്നിമാറിയ ബസ് കീഴ്മേല്‍മറിയുകയായിരുന്നു. ഉടന്‍തന്നെ തീപിടിച്ചു കത്തുകയും ചെയ്തു. ബസില്‍ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷം യാത്രക്കാരും മുസാഫര്‍പുരില്‍നിന്നുള്ളവരായിരുന്നു.

പാറ്റ്‌ന: ബിഹാറിലെ ഈസ്റ്റ് ചെമ്പാരന്‍ ജില്ലയില്‍ ബസ് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തില്‍ 27 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് മോത്തിഹാരിയിലെ ബെല്‍വയില്‍ ദേശീയ പാത 28 ല്‍ ആയിരുന്നു അപകടം. മുസാഫര്‍പുരില്‍നിന്നും ഡല്‍ഹിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മുന്നില്‍പോയ ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് ബസ് അപകടത്തില്‍പെടാന്‍ കാരണമായത്. കനത്ത മഴയും അപകടത്തിനു ഇടയാക്കി. റോഡില്‍നിന്നും തെന്നിമാറിയ ബസ് കീഴ്മേല്‍മറിയുകയായിരുന്നു. ഉടന്‍തന്നെ തീപിടിച്ചു കത്തുകയും ചെയ്തു. ബസില്‍ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷം യാത്രക്കാരും മുസാഫര്‍പുരില്‍നിന്നുള്ളവരായിരുന്നു. 

ബസ് അപകടത്തില്‍പ്പെട്ട ഉടനെ തീപിടിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയതായി പോലീസ് അറിയിച്ചു. കനത്ത മഴ പെയ്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.