തിരുവനന്തപുരം: സംസ്ഥാനത്തെ മൈനര്‍ എഞ്ചിനീയറിംഗ്, ഹാന്‍ഡിക്രാഫ്റ്റ് മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റി യോഗംചേരുന്നു.
ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ മൈനര്‍ എഞ്ചിനീയറിംഗ് തൊഴില്‍ മേഖലകളിലുള്ളവരുടെ തെളിവെടുപ്പ് യോഗം 9 ന് രാവിലെ 11 മണിക്ക് തൃശ്ശൂര്‍ ഗവണ്മെന്റ് ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ഹാന്‍ഡിക്രാഫ്റ്റ് മേഖലയില്‍ ജോലിചെയ്യുന്ന കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ തൊഴിലാളികളുടെ തെളിവെടുപ്പ് യോഗം 7ന് രാവിലെ 11 ന് തിരുവനന്തപുരത്തെ തൊഴില്‍ ഭവനിലെ മെയിന്‍ കോണ്‍ഫറന്‍സ് ഹാളിലും ചേരും. ബന്ധപ്പെട്ട മേഖലയിലുള്ള തൊഴിലാളി-തൊഴിലുടമാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: