ഇന്‍ക്യു ഇന്നവേഷനും ടാങ്ക് സ്ട്രീം ലാബ്സും ധാരണയായി

Friday 4 May 2018 2:02 am IST

കൊച്ചി: ഇന്ത്യയിലും ആസ്ട്രേലിയയിലുമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ആഗോള വളര്‍ച്ച ലക്ഷ്യമിട്ട് കൊച്ചിയും സിഡ്നിയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ക്യു ഇന്നവേഷന്‍ ഗ്ലോബലും ഓസ്ട്രേലിയയിലെ ടാങ്ക് സ്ട്രീം ലാബ്സും ധാരണാപത്രത്തില്‍ ഒപ്പിട്ടു. 

ഇരുരാജ്യങ്ങളിലും യുഎഇയിലും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനും ഇരു കമ്പനികളും ഉദ്ദേശിക്കുന്നു. സിഡ്നിയിലും ദുബായിലും ബെംഗളൂരുവിലും ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയേകിയ ഇന്‍ക്യു ഇന്നവേഷന്‍ ഈയിടെയാണ് കൊച്ചിയില്‍ ഓഫീസ് തുറന്നത്. ആസ്ട്രേലിയയിലും ഇന്ത്യയിലുമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പരസ്പര സഹകരണത്തിനും നിക്ഷേപങ്ങള്‍ ലഭ്യമാക്കുന്നതിനും പുതിയ പങ്കാളിത്തം സഹായിക്കുമെന്ന് ടാങ്ക് സ്ട്രീം ലാബ്സ് ഡയറക്ടറും സിഇഒയുമായ ബ്രാഡ്ലി ഡെലാമേര്‍ പറഞ്ഞു.

2012-ല്‍ സിഡ്നിയില്‍ ആരംഭിച്ച ടാങ്ക് സ്ട്രീം ലാബ്സ് മുന്നൂറിലേറെ വരുന്ന നവസംരംഭകരുടെ ആസ്ഥാനമാണ്. കമ്പനിക്കിപ്പോള്‍ സിഡ്നിയിലും പെര്‍ത്തിലുമായി മൂന്ന് ഓഫീസുകളുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.