ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഇന്ത്യ അവതരിപ്പിച്ചു

Friday 4 May 2018 2:04 am IST
5,09,000 രൂപ വിലയിലാണ് വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എസ്‌യുവിയ്ക്ക് സമാനമായ കരുത്തുള്ള ഡിസൈന്‍, ബെഞ്ച്മാര്‍ക്ക് പെര്‍ഫോമന്‍സ്, ഇന്നൊവേറ്റീവ് ടെക്‌നോളജി, ഇന്ധനക്ഷമത തുടങ്ങി ഉപഭോക്താക്കള്‍ക്ക് മികച്ച സവിശേഷതകള്‍ നല്കിക്കൊണ്ടാണ് ഫോര്‍ഡ്് അവരുടെ ഏറ്റവും പുതിയ ആഗോള ഉത്പന്നം വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് യൂട്ടിലിറ്റി വെഹിക്കിളായ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഇന്ത്യന്‍ കാര്‍ ഉപയോക്താക്കള്‍ക്കായി ഫോര്‍ഡ് ഇന്ത്യ അവതരിപ്പിച്ചു.

5,09,000 രൂപ വിലയിലാണ് വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എസ്‌യുവിയ്ക്ക് സമാനമായ കരുത്തുള്ള ഡിസൈന്‍, ബെഞ്ച്മാര്‍ക്ക് പെര്‍ഫോമന്‍സ്, ഇന്നൊവേറ്റീവ് ടെക്‌നോളജി, ഇന്ധനക്ഷമത തുടങ്ങി ഉപഭോക്താക്കള്‍ക്ക്  മികച്ച സവിശേഷതകള്‍ നല്കിക്കൊണ്ടാണ് ഫോര്‍ഡ്് അവരുടെ ഏറ്റവും പുതിയ ആഗോള ഉത്പന്നം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളിലുള്ള നാല് മോഡലുകളില്‍, ആറു നിറങ്ങളില്‍ വാഹനം ലഭ്യമാണ്. 

പുതിയ സവിശേഷതകള്‍ക്കും സാങ്കേതികവിദ്യകള്‍ക്കു മൊപ്പം ഫ്രീസ്‌റ്റൈലില്‍ ഫസ്റ്റ് ഇന്‍ ക്ലാസ് ഇന്റ്‌ലിജന്റ്് ടെക്നോളജിയായ ആക്ടീവ് റോള്‍ ഓവര്‍ പ്രിവെന്‍ഷനും  ഫോര്‍ഡ്് അവതരിപ്പിച്ചിട്ടുണ്ട്. ഫോര്‍ഡ് ഇന്ത്യയുടെ ഗുജറാത്തിലെ സാനന്ദ് ഫാക്ടറിയിലാണ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. വൈറ്റ് ഗോള്‍ഡ്്, കാന്യോണ്‍ റിഡ്ജ്, ഓക്സ്ഫോര്‍ഡ്് വൈറ്റ്, സ്മോക്ക് ഗ്രേ, അബ്‌സല്യൂട്ട് ബ്ലാക് എന്നീ ആറു നിറങ്ങളില്‍ സിയുവി ലഭ്യമാണ്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.