കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ മൂന്ന് ഷോറൂമുകള്‍ തുറന്നു

Friday 4 May 2018 2:06 am IST
കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂമുകളുടെ ഉദ്ഘാടനം ഏറെ ആവേശകരമായ നിമിഷമാണെന്ന് ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കല്യാണ്‍ ജൂവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളില്‍നിന്നും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. ആഗോള പ്രചാരണത്തിന്റെ ഭാഗമായി 25 മെഴ്‌സിഡസ് ബെന്‍സ് കാറുകള്‍ സമ്മാനമായി നല്‍കും.
"കല്യാണ്‍ ജൂവലേഴ്‌സിന്റെ കുവൈറ്റ് സിറ്റി ഫാഹീലിലെ പുതിയ ഷോറൂം ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു. കല്യാണ്‍ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആര്‍. കാര്‍ത്തിക്, കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രമേഷ് കല്യാണരാമന്‍, രാജേഷ് കല്യാണരാമന്‍ എന്നിവര്‍ സമീപം "

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സിന്റെ ഗള്‍ഫ് മേഖലയിലെ മൂന്ന് ഷോറൂമുകള്‍ നടന്‍ ഷാരൂഖ് ഖാന്‍ ഉദ്ഘാടനം ചെയ്തു. യുഎഇ ബുര്‍ ദുബായിലെ മീന ബസാര്‍, കുവൈറ്റ് സിറ്റി ഫാഹീലിലെ അല്‍ ഖിയാത്തീന്‍ കോംപ്ലക്‌സ്, ഖത്തര്‍ ദോഹ, ഡി-റിംഗ് റോഡിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ പുതിയ ഷോറൂമുകള്‍ തുറന്നത്. ഷാരൂഖിനൊപ്പം കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആര്‍. കാര്‍ത്തിക് എന്നിവരും സന്നിഹിതരായിരുന്നു. 

കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂമുകളുടെ ഉദ്ഘാടനം ഏറെ ആവേശകരമായ നിമിഷമാണെന്ന് ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കല്യാണ്‍ ജൂവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളില്‍നിന്നും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു.  ആഗോള പ്രചാരണത്തിന്റെ ഭാഗമായി 25 മെഴ്‌സിഡസ് ബെന്‍സ് കാറുകള്‍ സമ്മാനമായി നല്‍കും. 

കല്യാണിന്റെ ഏറ്റവും പുതിയ വിവാഹാഭരണ ബ്രാന്‍ഡായ മുഹൂര്‍ത്തിന്റെ എക്‌സ്‌ക്ലൂസീവ് ഷോറൂമാണ് പുതിയ ഷോറൂമുകളുടെ പ്രത്യേകത. അറബിക് ആഭരണശേഖരമായ അമീര, ഡയമണ്ട് ആഭരണനിരയായ സിയാ, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ, അണ്‍കട്ട് ഡയമണ്ടുകള്‍ അടങ്ങിയ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള സവിശേഷ ഡയമണ്ട് ആഭരണങ്ങളായ അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്താര, ദിവസവും അണിയാന്‍ കഴിയുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയുടെ വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ പുതിയ ഷോറൂമില്‍ ലഭ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.