അങ്കണവാടി ജീവനക്കാരുടെ നിയമനം: അപാകത പരിഹരിച്ചു

Friday 4 May 2018 2:08 am IST

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ നിയമനം സംബന്ധിച്ചുള്ള ഉത്തരവുകളുടെ അപാകത പരിഹരിച്ച് സാമൂഹ്യ നീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അങ്കണവാടി ജീവനക്കാരുടെ വിവിധ സംഘടനകളുമായി മന്ത്രി കെ.കെ. ശൈലജ നടത്തിയ ചര്‍ച്ചയുടെ തുടര്‍നടപടിയായാണ് ഉത്തരവിറക്കിയത്. 

പുതിയ ഉത്തരവ് പ്രകാരം അങ്കണവാടി ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച് മുന്‍ഗണനാക്രമവും നിശ്ചയിച്ചു. അങ്കണവാടി ജീവനക്കാരിയായിരിക്കെ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള നിയമനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനായി അങ്കണവാടിയില്‍ നിന്നും രാജിവച്ചവര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധിയായിരിക്കെ അങ്കണവാടിയില്‍ നിയമന ഉത്തരവ് ലഭിച്ചവര്‍, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധിക്കകത്തുള്ള സ്ഥലംമാറ്റം (കോര്‍പറേഷന്‍ ഏരിയയില്‍ പ്രോജക്ട്തലം), സീനിയോറിറ്റി ലിസ്റ്റില്‍ നിന്നുള്ള നിയമനം, സെലക്ഷന്‍ ലിസ്റ്റില്‍ നിന്നുള്ള നിയമനം, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ നിന്നുള്ള സ്ഥലം മാറ്റം, മറ്റ് പ്രോജറ്റുകളില്‍ നിന്നുള്ള സ്ഥലം മാറ്റം എന്നിങ്ങനെയാണ് മുന്‍ഗനാക്രമം നിശ്ചയിച്ചിട്ടുള്ളത്.

അങ്കണവാടി ഹെല്‍പ്പര്‍മാരില്‍ നിന്നും വര്‍ക്കറായി സ്ഥാനക്കയറ്റം നല്‍കുന്നതും അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിനായി ഭൂമി സൗജന്യമായി നല്‍കിയവര്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ നിയമനം നല്‍കുന്നതും മുന്‍ഗണനാ ക്രമത്തില്‍ നിന്നും ഒഴിവാക്കി പ്രത്യേകമായി പരിഗണിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.