പാര്‍ക്ക് റെഗിസ് ഹോട്ടല്‍ കുമരകത്ത്

Friday 4 May 2018 2:10 am IST

കൊച്ചി : ഏഷ്യാ പസഫിക്കിലെ മുന്‍നിര ഹോട്ടല്‍ ശൃംഖലയായ സ്റ്റേവെല്‍ ഹോള്‍ഡിങ്‌സും അവേദ റിസോര്‍ട്ട് ആന്‍ഡ് സ്പായുമായി ചേര്‍ന്ന് കുമരകത്ത് പാര്‍ക്ക് റെഗിസ് അവേദ ഹോട്ടല്‍ തുറക്കും. മേയ് അവസാനത്തോടെ പാര്‍ക്ക് റെഗീസ് അവേദ പ്രവര്‍ത്തനം ആരംഭിക്കും. 44 ആഡംബര മുറികളാണ് ഹോട്ടലില്‍ ഉള്ളത്. പ്രിന്‍സ് ഹോട്ടല്‍ ഇന്‍കോര്‍പ്പറേഷനെ, സ്റ്റേവെല്‍ ഹോള്‍ഡിങ്‌സ് ഏറ്റെടുത്തശേഷം ഇന്ത്യയില്‍ ആദ്യമായി ആരംഭിക്കുന്ന ഹോട്ടല്‍ എന്ന വിശേഷണം കൂടി ഇതിനുണ്ട്.

  സ്റ്റേവെല്‍ ഹോള്‍ഡിങ്‌സിന്റെ 23-ാമത് ഓപ്പറേഷണല്‍ പ്രോപ്പര്‍ട്ടിയാണ് പാര്‍ക്ക് റെഗിസ് അവേദ കുമരകം. പ്രൈവറ്റ് കോട്ടേജ്, വില്ല, സ്യൂട്ട്, ഓപ്പണ്‍ പൂള്‍ സൈഡ് റസ്റ്ററന്റ് കം ലോഞ്ച്, ലാബ്രീസ്, ആയുര്‍വേദിക് സ്പാ, ജിം എന്നിവ പാര്‍ക്ക് റെഗീസില്‍ ഒരുക്കിയിട്ടുണ്ട്. ബാങ്ക്വറ്റ് ഹാളില്‍ 150 പേര്‍ക്ക് ഇരിക്കാം. ബിസിനസ് സെന്ററും റിക്രിയേഷണല്‍ ഏരിയയും ഉണ്ട്. 

ഭാവിയില്‍ 250 ഹോട്ടല്‍ തുറക്കുകയാണ് പ്രിന്‍സ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്‌സിന്റേയും സ്റ്റേവെല്ലിന്റേയും ലക്ഷ്യം. 50 ഹോട്ടലുകള്‍, 31 ഗോള്‍ഫ് കോഴ്‌സുകള്‍, 9 സ്‌കൈ റിസോര്‍ട്ടുകള്‍ എന്നിവയുടെ സംയോജിത ശൃംഖലയായാണ് പ്രിന്‍സ് ഹോട്ടല്‍സ് പ്രവര്‍ത്തിക്കുന്നത്. ചൈനയിലെ മാന്‍ഹട്ടല്‍ ഹോട്ടല്‍ ഗ്രൂപ്പും  മിഡില്‍ ഈസ്റ്റിലെ ക്രിസ്റ്റല്‍ ഗ്രൂപ്പും സ്റ്റേവെല്ലിന്റെ പ്രധാന പങ്കാളികളാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.