കോണ്‍ഗ്രസ് വീരബലിദാനികളെ അപമാനിക്കുന്നു: മോദി

Friday 4 May 2018 2:12 am IST
വീരബലിദാനികളെ അപമാനിക്കുകയാണ് കോണ്‍ഗ്രസ്. നമ്മുടെ സൈനികര്‍ മിന്നലാക്രമണം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് അതിന് തെളിവു ചോദിച്ചു. അത് നടന്നോ ഇല്ലയോ എന്ന് അവര്‍ക്ക് സംശയമായിരുന്നു. തെളിവ് ശേഖരിക്കാന്‍ സൈന്യം എന്താ തോക്കിനൊപ്പം കാമറയും കൊണ്ടു നടക്കണോ?

കലബുര്‍ഗി: രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച സൈനികരെ കോണ്‍ഗ്രസ് നിരന്തരം അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ സംഭാവനകളെ അവഗണിക്കുകയാണ് കോണ്‍ഗ്രസ്. 2016ല്‍ അതിര്‍ത്തി കടന്ന് സൈന്യം ഭീകരരുടെ താവളങ്ങള്‍ തച്ചുതകര്‍ത്തപ്പോള്‍, ഭീകരരെ കൊന്നൊടുക്കിയപ്പോള്‍, കോണ്‍ഗ്രസ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് നാം കണ്ടു. കലബുര്‍ഗിയില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത് മോദി പറഞ്ഞു.

വീരബലിദാനികളെ അപമാനിക്കുകയാണ് കോണ്‍ഗ്രസ്. നമ്മുടെ സൈനികര്‍ മിന്നലാക്രമണം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് അതിന് തെളിവു ചോദിച്ചു. അത് നടന്നോ ഇല്ലയോ എന്ന് അവര്‍ക്ക് സംശയമായിരുന്നു. തെളിവ് ശേഖരിക്കാന്‍ സൈന്യം എന്താ തോക്കിനൊപ്പം കാമറയും കൊണ്ടു നടക്കണോ? മോദി ചോദിച്ചു. ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയെയും മറ്റു സൈനികരെയും പണ്ടും കോണ്‍ഗ്രസ് അപമാനിച്ചിട്ടുണ്ട്.  ലോക്‌സഭയില്‍ മുന്‍ കോണ്‍ഗ്രസ് എംപിയും നേതാവുമായ സന്ദീപ് ദീക്ഷിത് കരസേനാ മേധാവി വിപിന്‍ റാവത്തിനെ നടുറോഡിലെ ഗുണ്ടയെന്നാണ് വിളിച്ചത്. മിന്നലാക്രമണത്തിനു ശേഷം ഒരു കോണ്‍ഗ്രസ് നേതാവ് അദ്ദേഹത്തെ വിളിച്ചത് ഗുണ്ടയെന്നാണ്. നിരക്ഷരര്‍ പോലും സൈനികരെ ഗുണ്ടയെന്ന് വിളിക്കില്ല. മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് കര്‍ണ്ണാടകയുടെ ഭാവി നിശ്ചയിക്കുന്ന ഒന്നാണ്. അത് സ്ത്രീകളുടെ സുരക്ഷക്കും കര്‍ഷകരുടെ വികസനത്തിനുമാണ്. മോദി പറഞ്ഞു.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ജനാധിപത്യത്തെ ശക്തിപ്പെടുത്തും

ന്യൂദല്‍ഹി: സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനം ശക്തമായ ജനാധിപത്യത്തെ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യത്യസ്തങ്ങളായ ആശയങ്ങളും ചിന്തകളുമാണ് ഊര്‍ജ്ജ്വസ്വലമായ സമൂഹത്തെ സൃഷ്ടിക്കുന്നത്. സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കാന്‍ ലോക പത്രസ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

പത്രസ്വാതന്ത്ര്യത്തിന് വേണ്ടി അക്ഷീണം പ്രത്‌നിച്ചവരെയും അഭിപ്രായ സ്വാതന്ത്ര്യത്തിന് പിന്തുണ നല്‍കുന്ന സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.