സിപിഎമ്മിന്റേത് ഭൂമാഫിയയുടെ സ്വരം: കുമ്മനം

Friday 4 May 2018 2:50 am IST
ഭൂമാഫിയകളെ സഹായിക്കുന്ന ഭാഷയിലാണ് സിപിഎം സംസാരിക്കുന്നത്. ആറന്മുളയിലെ അതേ സാഹചര്യമാണ് കീഴാറ്റൂരിലേതും. എന്നാല്‍ നിക്ഷിപ്ത താത്പര്യമാണ് ഇവിടെ സിപിഎമ്മിനെ നയിക്കുന്നത്. നേരത്തെയുള്ള അലൈന്‍മെന്റ് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന് പിറകില്‍ ആരുടെ ഗൂഢാലോചനയാണെന്ന് വ്യക്തമാക്കണം. വയല്‍ മണ്ണിട്ട് നികത്തുന്നതിന് പിന്നിലെ മസ്തിഷ്‌കം ആരുടേതാണെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
" കീഴാറ്റൂരിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമരനായിക നമ്പ്രാടത്ത് ജാനകിയുമായി സംസാരിക്കുന്നു"

തളിപ്പറമ്പ്: ഒരുവശത്ത് ഹരിത കേരളത്തെപ്പറ്റി പറയുകയും മറുവശത്ത് വയലുകളും പാടശേഖരങ്ങളും മണ്ണിട്ട് നികത്തുകയും ചെയ്യുന്നത് എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.  ഡോ.ജോണ്‍ തോമസിന് നിവേദനം നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭൂമാഫിയകളെ സഹായിക്കുന്ന ഭാഷയിലാണ് സിപിഎം സംസാരിക്കുന്നത്. ആറന്മുളയിലെ അതേ സാഹചര്യമാണ് കീഴാറ്റൂരിലേതും. എന്നാല്‍ നിക്ഷിപ്ത താത്പര്യമാണ് ഇവിടെ സിപിഎമ്മിനെ നയിക്കുന്നത്. നേരത്തെയുള്ള അലൈന്‍മെന്റ് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന് പിറകില്‍ ആരുടെ ഗൂഢാലോചനയാണെന്ന് വ്യക്തമാക്കണം. വയല്‍ മണ്ണിട്ട് നികത്തുന്നതിന് പിന്നിലെ മസ്തിഷ്‌കം ആരുടേതാണെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.  കീഴാറ്റൂരില്‍ വയല്‍നികത്തി തന്നെ ബൈപ്പാസ് പണിയണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞിട്ടില്ലെന്നും അലൈന്‍മെന്റ് മാറ്റം വരുത്തില്ലെന്ന് പറഞ്ഞത് ഏത് അലൈന്‍മെന്റിന്റേതാണെന്നറിയില്ലെന്നും ചോദ്യത്തിന് ഉത്തരമായി കുമ്മനം രാജശേഖരന്‍ പറഞ്ഞു. നിലവില്‍ മൂന്ന് അലൈന്‍മെന്റുകളാണ് ഉള്ളതെന്നും  പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.