തുറവൂര്‍: സ്കൂള്‍ ബസ് മറിഞ്ഞ് 21 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തുറവൂര്‍ സാന്‍ജോസ് സദന്സ് സ്കൂളിന്റെ ബസാണ് റോഡില്‍ നിന്നും 10 അടിയോളം താഴേക്ക് മറിഞ്ഞത്. കുത്തിയതോട് പാലത്തിന് തെക്കുഭാഗത്തായി രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്.
ശാരീരിക മാനസിക വൈകല്യമുള്ള വിദ്യാര്‍ഥികളായിരുന്നു ബസില്‍. എരമല്ലൂര്‍ ഭാഗത്തുനിന്നും വിദ്യാര്‍ഥികളെ കയറ്റി തുറവൂരിലുള്ള സ്കൂളിലേക്ക് വരുമ്പോള്‍ പാലത്തില്‍ വച്ച് നിയന്ത്രണം വിടുകയായിരുന്നു. അപകടം നടന്നയുടന്‍ നാട്ടുകാരും തൊട്ടടുത്തുള്ള കുത്തിയത്തോട് പോലീസ് സ്റ്റേഷനിലെ പോലീസുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.
പരിക്കേറ്റ 11 ഓളം വിദ്യാര്‍ഥികളെ തുറവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും 10 വിദ്യാര്‍ഥികളെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവസ്ഥലവും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളെയും മന്ത്രി വി.എസ്. ശിവകുമാര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: